മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ ഗാരൻറി പദ്ധതികളെ താൻ എതിർക്കുന്നു എന്ന് വ്യാജ വാർത്ത ചിലർ പ്രചരിപ്പിച്ചത് നിർഭാഗ്യകരമാണ്. സിദ്ധരാമയ്യയുടെ നേത്യത്വത്തിലുള്ള സർക്കാറിൻ്റെ പദ്ധതികളെ അഭിനന്ദിക്കുന്നുവെന്നും എതിർക്കുന്നില്ലെന്നും മുതിർന്ന കോൺഗ്രസ് നിയമസഭാംഗം ആർ.വി. ദേശ്‌പാണ്ഡെ കഴിഞ്ഞ ദിവസം പത്രക്കുറിപ്പിൽ അറിയിച്ചു.

സിദ്ധരാമയ്യ സർക്കാറിൻ്റെ ജനപക്ഷ ഭരണത്തെ താൻ പ്രശംസിച്ചിട്ടുണ്ട്. വിമർശിച്ചിട്ടില്ല. പദ്ധതികൾ കാരണം സർക്കാർ സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ടെന്ന് ഒരു ഘട്ടത്തിലും താൻ പറഞ്ഞിട്ടില്ല എന്നും ദേശ്‌പാണ്ഡെ വിശദീകരിച്ചു.

Related Posts