യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് സൂചന നൽകി അബിൻ വർക്കി. കേരളത്തിൽ പ്രവർത്തനം തുടരണമെന്നാണ് ആഗ്രഹമെന്നും കോൺഗ്രസ് എന്ന അഡ്രസ് മാത്രമാണ് ഉള്ളതെന്നും രാഹുൽ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്നും അബിൻ വർക്കി കൂട്ടിച്ചേർത്തു.

കേരളത്തിൽ തുടരാൻ അവസരം നൽകണമെന്നും പാർട്ടി തീരുമാനം തെറ്റാണെന്ന് താൻ പറയില്ലെന്നും അബിൻ വർക്കി പറഞ്ഞു. ‘പാർട്ടി തീരുമാനത്തെ മറിച്ചു പറയില്ല. സ്ഥാനമാനമല്ല പ്രധാനം. തന്നെ വെട്ടി തുണ്ട മാക്കിയാലും പാർട്ടി തന്നെയാണ് വലുത്. വെല്ലുവിളിക്കാൻ ഇല്ല. അഭ്യർഥന മുന്നോട്ടു വയ്ക്കുകയാണ്. ജനീഷ് യോഗ്യനാണ്. യൂത്ത് കോൺഗ്രസിൽ ആരും അയോഗ്യരല്ല മതേതരത്വം മുറുകെ പിടിച്ച് ന്നോട്ടുപോകുന്നവരാണ്’ അബിൻ കുട്ടിച്ചേർത്തു

Related Posts