ജമ്മു കശ്‍മീരിലെ കുപ്‌വാരയിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. രണ്ടു ഭീകരർ കൊല്ലപ്പെട്ടു. ഇന്നലെ രാത്രി വൈകിയാണ് ഏറ്റുമുട്ടൽ നടന്നത്. കുപ്‌വാരയിലെ നിയന്ത്രണരേഖ വഴി കശ്‌മീരിലേക്ക് നുഴഞ്ഞുകയറാനുള്ള ഭീകരവാദികളുടെ ശ്രമമാണ് സുരക്ഷാസേന പരാജയപ്പെടുത്തിയത്.

കുപ്‌വാര മച്ചിൽ നിയന്ത്രണ രേഖയ്ക്ക് സമീപം സംശയാസ്‌പദമായ നീക്കം സൈന്യത്തിൻ്റെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. ഇതിനു പിന്നാലെയാണ് വെടിവയ്പ്പുണ്ടായത്. പ്രദേശത്ത് സൈനിക നടപടി തുടരുകയാണ്. കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂവെന്ന് എഎൻഐ റിപ്പോർട്ട് ചെയ്തു‌. രാജൗരി ജില്ലയിലെ ബീരൻതുബ് മേഖലയിൽ ഭീകരരും ജമ്മു കശ്‍മീർ പോലീസിൻ്റെ സ്പെഷൽ ഓപ്പറേഷൻസ് (ഗ്രൂപ്പും തമ്മിൽ ഏറ്റുമുട്ടൽ നടന്നതിന് പിന്നാലെയാണ് പുതിയ സംഭവം.

Related Posts