തലശ്ശേരി ബാംഗ്ലൂർ റൂട്ടിൽ പുതുതായി അനുവദിക്കപ്പെട്ട കെഎസ്ആർടിസി എസി സ്ലീപ്പർ കോച്ച് ബസ്സിന് കന്നിയാത്രയിൽ ആവേശോജ്ജ്വല സ്വീകരണമൊരുക്കി കേളി ബംഗളൂരു അസോസിയേഷൻ പ്രവർത്തകർ. രാത്രി പത്തരയോടെ ബംഗളൂരുവിലെ മൈസൂർ റോഡ് സാറ്റലൈറ്റ് സ്റ്റാൻഡിൽ എത്തിച്ചേർന്ന കെഎസ്ആർടിസിയുടെ അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുത്തൻ എ.സി. കോച്ച് ബസിനാണ് പുതിയ സർവീസ് അനുവദിക്കുന്നതിന് പിന്നിൽ നിർണായക ഇടപെടൽ നടത്തിയ കേളി ഭാരവാഹികളുടെ നേതൃത്വത്തിൽ സ്വീകരണം ഒരുക്കിയത്. ബസ് ഡ്രൈവർക്കും കണ്ടക്ടർക്കും പൊന്നാടയണിയിച്ചും യാത്രക്കാർക്ക് മധുരം നൽകിയും കേളി പ്രവർത്തകർ സന്തോഷം പങ്കുവെച്ചു.

കേളി സെക്രട്ടറി ജാഷിർ പന്ന്യന്നൂർ, പ്രസിഡണ്ട് ഷിബു പന്ന്യന്നൂർ, ജോ. സെക്രട്ടറി രഹിസ് നടുവിനാട്, നാസർ ചെറുവാഞ്ചേരി, ട്രഷറർ നൂഹാമോൾ എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കിയ സ്വീകരണത്തിൽ കേളി പ്രവർത്തകരും, നിരവധി ബാംഗ്ലൂർ മലയാളികളും ഒത്തുചേർന്നു.

ബസ് അനുവദിക്കണമെന്ന ആവശ്യവുമായി നേരത്തേ കേളിയുടെ ഭാരവാഹികളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രിക്കും സ്പീക്കർക്കും നിവേദനങ്ങൾ നൽകുകയും സജീവമായി ഇടപെടുകയും ചെയ്തതിൻ്റെ വിജയമാണ് ആവശ്യം യാഥാർത്ഥ്യമാവുന്നതിലേക്ക് നയിച്ചതെന്ന് കേളി ഭാരവാഹികൾ പറഞ്ഞു.

Related Posts