കർണാടക നായർ സർവീസ് സൊസൈറ്റി രാജാജിനഗർ കരയോഗം വാർഷിക കുടുംബ സംഗമം വിജയനഗരിലെ കസ്സിയ ഉദ്യോഗ് ഭവനിൽവെച്ച് വിവിധ പരിപാടികളോടെ നടന്നു. കരയോഗ അംഗങ്ങളുടെ കലാ പരിപാടികൾ, ടൈംസ് ജോക്‌സ് കോഴിക്കോട് അവതരിപ്പിച്ച ഗാനമേള എന്നിവ അരങ്ങേറി.

കരയോഗം പ്രസിഡണ്ട് എ.ദാമോദരൻ്റെ അധ്യക്ഷതയിൽ ചേരുന്ന പൊതുസമ്മേളനത്തിൽ കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ്, വൈസ് ചെയർമാൻ ജി.മോഹന കുമാർ, ജനറൽ സെക്രട്ടറി ടി.വി.നാരായണൻ, ജോയിൻ്റ് സെക്രട്ടറി ഹരീഷ് കുമാർ, ട്രഷറർ എൻ.വിജയകുമാർ, മഹിളാ കൺവീനർ ശോഭന രാമദാസ് എന്നിവർ പങ്കെടുത്തു.

കരയോഗത്തിലെ മുതിർന്ന അംഗങ്ങളെയും കെ.എൻ.എസ്.എസ് ഭാരവാഹികളെയും ചടങ്ങിൽ ആദരിച്ചു. പഠനത്തിൽ മികവ് തെളിയിച്ച കുട്ടികൾക്ക് മെറിറ്റ് അവാർഡ് വിതരണം ചെയ്‌തു. പരിപാടികൾക്ക് വി.വിജയകുമാർ, സതീഷ് കുമാർ, ഹേമലത, ആതിര എന്നിവർ നേതൃത്വം നൽകി.

Related Posts