ശബരിമലയിലെ സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ പിന്നിൽ വൻ ഗുഡാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും ഗൂഡാലോചനയും സ്വർണ്ണക്കൊള്ളയ്ക്ക് പിന്നിൽ ഉണ്ടെന്ന് വ്യക്തമാക്കുന്നതാണ് എഫ്ഐആർ. ദേവസ്വം മന്ത്രി അടിയന്തരമായി രാജിവയ്ക്കണമെന്നും വീണ്ടും തട്ടിപ്പ് നടത്താൻ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഡാലോചന നടത്തിയ ദേവസ്വം ബോർഡ് പിരിച്ചു വിടണമെന്നും സതീശൻ കുട്ടിച്ചേർത്തു.
2019ലെ ദേവസ്വം ബോർഡ് പ്രസിഡണ്ടും അംഗങ്ങളും സ്വർണക്കൊള്ളയിൽ പ്രതിക ളായ സാഹചര്യത്തിൽ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കണം. സ്വർണ്ണക്കൊള്ള നടത്തിയെന്ന് ദേവസ്വം ബോർഡ് കണ്ടെത്തിയ ഉണ്ണികഷ്ണൻ പോറ്റിയെ 2025-ൽ വീണ്ടും വിളിച്ചു വരുത്തി സ്വർണ്ണപാളി കൊടുത്തു വിട്ടതിലും ദുരൂഹതയുണ്ട്. ഇതേക്കുറിച്ച് അന്വേഷിച്ച് ഗൂഡാലോചന നടത്തിയവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണം സതീശൻ പറഞ്ഞു.