വനിത ഏകദിന ലോകകപ്പിൽ ഇന്ത്യ ഇന്ന് ഓസ്ട്രേലിയയുമായി ഏറ്റുമുട്ടും. ആദ്യ രണ്ട് മത്സരങ്ങളിൽ യഥാക്രമം ശ്രീലങ്കയെയും പാകിസ്താനെയും തോൽപിച്ച ഇന്ത്യ കഴിഞ്ഞ കളിയിൽ സൗത്ത് ആഫ്രിക്കയോട് തോറ്റിരുന്നു. മൂന്നുമണിക്ക് വിശാഖപട്ടണത്താണ് മത്സരം.
ഐ.സി.സി റാങ്കിങ്ങിൽ ഒന്നാംസ്ഥാനക്കാരിയും ഓപ്പണറുമായ സ്മൃതി മന്ദാനയും ക്യാപ്റ്റൻ ഹർമനും ജെമീമ റോഡ്രിഗസും ഇനിയും ഫോമിലേക്ക് ഉയർന്നിട്ടില്ല. മറ്റൊരു ഓപണർ പ്രതിക റാവലും ഹർലീൻ ഡിയോളുമാണ് അൽപ്പമെങ്കിലും വിശ്വാസം കാക്കുന്നത്. സ്പീൻ ഓൾറൗണ്ടർമാരായ ദീപ്തി ശർമയും സ്നേഹ റാണയും നിർണായക സംഭാവനകൾ നൽകുന്നുണ്ട്. സ്പിന്നർ ശ്രീ ചരണിയും പേസർ ക്രാന്തി ഗൗഡും ഫോമിലുള്ളത് ബൗളിങ്ങിൽ കരുത്താണ്.