ആൾ ഇന്ത്യ മലയാളി അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ അഖിലേന്ത്യാ തലത്തിൽ ഗായകപ്രതിഭകളെ കണ്ടെത്തുന്നതിനായി സംഘടിപ്പിക്കുന്ന എയ്മ വോയിസ് 2025ലേക്ക് കർണാടക സംസ്ഥാനത്തിനുള്ള മത്സരാർത്ഥികളെ കണ്ടെത്തുന്നതിനായി നടത്തിയ ആദ്യപാദ മത്സരം ഇന്ദിരാ നഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് നടന്നു. ലതാ നമ്പൂതിരി, സന്ധ്യ അനിൽ, ഡോ.നകുൽ.ബി.കെ, വിനു തോമസ്, മൻജിത് സുമൻ, ബിനു ദിവകാരൻ, സോണി കെ റ്റി, സതീഷ് എസ്, അനൂപ് എന്നിവരുടെ സാന്നിധ്യത്തിൽ പ്രശസ്ത ഗായകൻ രമേഷ് ചന്ദ്ര ഉദ്ഘാടനം നിർവഹിച്ചു.
പ്രായപരിധിയുടെ അടിസ്ഥാനത്തിൽ മൂന്നു വിഭാഗങ്ങളിലായി നടത്തിയ മത്സരത്തിൽ 60 ഓളം ഗായകർ പങ്കെടുത്തു. പ്രശസ്ത സംഗീതസംവിധായകരും പിന്നണി ഗായകരുമായ അനൂപ് ജേക്കബ്, പ്രശസ്ത ഗായകൻ രമേശ് ചന്ദ്ര എന്നിവർ വിധി നിർണയം നടത്തി. ആദ്യപാദ മത്സരത്തിൽ യോഗ്യത നേടിയവരുടെ അവസാനപാദ മത്സരങ്ങൾ ഒക്ടോബർ 17 വെള്ളിയാഴ്ച ഇന്ദിരാനഗർ ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ സമുച്ചയത്തിൽ വച്ച് തന്നെ നടത്തുന്നതായിരിക്കും എന്ന് എയ്മ കർണാടക പ്രസിഡണ്ട് ലിങ്കൺ വാസുദേവനും സെക്രട്ടറി വിനു തോമസും അറിയിച്ചു.