യുഎസിൽ ഫെഡറൽ വിദ്യാർത്ഥി വായ്പ എടുത്ത ലക്ഷക്കണക്കിന് ആളുകൾക്ക് വായ്പകളിൽ ഇളവ് ലഭിക്കും. ഇൻകം ബേസ്ഡ് റീപേയ്മെൻ്റ് പദ്ധതി പ്രകാരം രണ്ട് ദശലക്ഷം വിദ്യാർത്ഥി വായ്പകൾ എഴുതിത്തള്ളാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്.

വർഷങ്ങളായി തിരിച്ചടവ് നടത്തുന്നവർക്ക് ഇത് വലിയ സാമ്പത്തിക ആശ്വാസമാകും. പദ്ധതി പ്രകാരം, 300 യോഗ്യമായ തവണകൾ അടച്ചവർക്ക് പൂർണമായ വായ്പാ ഇളവിന് അർഹതയുണ്ട്. വായ്പാ ഗുണഭോക്താക്കൾക്ക് നേരിട്ട് യോഗ്യതാ സ്ഥിരീകരണം സംബന്ധിച്ച ഇമെയിലുകൾ അയക്കും.

തുടർനടപടികൾക്കുള്ള നിർദേശങ്ങൾ ഇവയിൽ ഉണ്ടാകും. ഒക്ടോബർ 21ന് ശേഷം വായ്പാ ഇളവിൻ്റെ ഔദ്യോഗിക നടപടിക്രമങ്ങൾ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്. ലോൺ സർവീസർമാർ വരും ആഴ്ചകളിൽ അക്കൗണ്ടുകൾ അപ്ഡേറ്റ് ചെയ്യുമെന്ന് റിപ്പോർട്ടിലുണ്ട്.

എന്നാൽ ഇളവ് വേണ്ടെന്ന് വെക്കാൻ തീരുമാനിക്കുന്നവർ ഒക്ടോബർ 21ന് മുൻപ് ലോൺ സർവീസറുമായി ബന്ധപ്പെടണം. ഗവൺമെൻ്റ് ഷട്ട്ഡൗണിനെ തുട‍ർന്ന് വായ്പ ഇളവ് നിർത്തിവെച്ചേക്കുമെന്ന് ഗുണഭോക്താക്കൾക്കിടയിൽ ആശങ്ക ഉണ്ടായിരുന്നു.

Related Posts