ബംഗളുരുവിലെ അക്ഷരസ്നേഹികൾ ഒറ്റമനസ്സോടെ ഒത്തുചേരുന്ന അപൂർവ്വ അവസരമാണ് സർഗ്ഗസംഗമം. മുതിർന്ന സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എസ് കെ നായരുടെ മുൻകയ്യാൽ കഴിഞ്ഞ വർഷമാണ് എഴുത്തുകാരുടെ ഈ വാർഷികോത്സവത്തിന് തുടക്കം കുറിച്ചത്. സർഗ്ഗസംഗമത്തിൻ്റെ രണ്ടാമധ്യായം ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ നവംബർ 16ന് ഇസിഎയിൽ നടക്കും.

എഴുത്തുകാരായ ആലങ്കോട് ലീലാകൃഷ്ണൻ, സോമൻ കടലൂർ, സുരേഷ് മണ്ണാറശാല, പച്ചമലയാളം എഡിറ്റർ സജി.എസ് നായർ തുടങ്ങിയവർ അതിഥികളായി പങ്കെടുക്കും. നൂറ്റിമുപ്പതോളം എഴുത്തുകാരുടെയും സാംസ്‌കാരികപ്രമുഖരുടെയും രചനകളടങ്ങിയ സമാഹാരം-സുരഭിലം- ചടങ്ങിൽ പ്രകാശനം ചെയ്യും. വിഷ്ണുമംഗലം കുമാർ ചെയർമാനും എസ് കെ നായർ ജനറൽ കൺവീനറും ഡോക്ടർ സുഷമാശങ്കർ കോഓർഡിനേറ്ററുമായ കമ്മിറ്റിയാണ് നഗരത്തിലെ എഴുത്തുകാരുടെ വാർഷികോത്സവമായ സർഗ്ഗസംഗമം സംഘടിപ്പിക്കുന്നത്.

Related Posts