മോട്ടോർ വാഹന വകുപ്പിൻ്റെ പരിപാടിയില്‍ സദസില്‍ ആളില്ലാത്തതിൻ്റെ പേരില്‍ മന്ത്രി കെ ബി ഗണേശ് കുമാർ ക്ഷോഭിച്ചിരുന്നു. മന്ത്രിയുടെ വിരട്ടലിന് പിന്നാലെ മന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാൻ ജീവനക്കാർ പോയതോടെ ഡ്രൈവിംഗ് ടെസ്റ്റ് തടസപ്പെട്ടതായി റിപ്പോർട്ടുകള്‍. തിരുവനന്തപുരം മുട്ടത്തറയിലെ ഡ്രൈവിംഗ് ടെസ്റ്റാണ് തടസപ്പെട്ടത്.

മോട്ടോർ വാഹന വകുപ്പിൻ്റെ വാഹനങ്ങളുടെ ഫ്ളാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കാനാണ് ഉദ്യോഗസ്ഥർ പോയത്. പത്തരയോടെ ടെസ്റ്റ് ഗ്രൗണ്ടില്‍ നിന്ന് ഉദ്യോഗസ്ഥർ കൂട്ടത്തോടെ പോയെന്നാണ് ഡ്രൈവിംഗ് ടെസ്റ്റിനെത്തിയവർ പറയുന്നത്. ചിലരുടെ എച്ചും, എട്ടുമൊക്കെ കഴിഞ്ഞിരുന്നു. തിരിച്ചുവന്നിട്ട് റോഡ് ടെസ്റ്റ് നടത്താമെന്നാണ് ഉദ്യോഗസ്ഥർ പറഞ്ഞതെന്നാണ് വിവരം.

Related Posts