നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസിൽ ആളുകളെ ചേർക്കുന്നതിനായി സുവർണ കർണാടക കേരളസമാജം സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് നടത്തും. കൊത്തന്നൂരിൽ ഹെന്നൂർ ബാഗലൂർ മെയിൻ റോഡിലുള്ള സംസ്ഥാന കമ്മിറ്റി ഓഫീസിൽ ഇന്ന് രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയാണ് ക്യാമ്പ് നടക്കുന്നത്.
നോർക്കയുടെ വിവിധ ക്ഷേമ പദ്ധതികളെ കുറിച്ച് നോർക്ക ഡിവലപ്മെന്റ് ഓഫീസർ റീസ രഞ്ജിത്ത് വിശദീകരിക്കും. അംഗത്യം എടുക്കുന്നതിനുള്ള അപേക്ഷ ഫോം നോർക്ക വെബ്സൈറ്റിൽ ലഭ്യമാണ്.
അപേക്ഷഫോം പൂരിപ്പിച്ചു ഫോട്ടോയും പതിപ്പിച്ച് എത്തിയാൽ അംഗത്വത്തിന് സമർപ്പിക്കാൻ എളുപ്പമായിരിക്കുമെന്ന് ചുമതലക്കാർ അറിയിച്ചു.