ഡല്‍ഹിയെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന അധിക വിമാനസര്‍വീസ് ആരംഭിക്കാന്‍ പദ്ധതിയുമായി ബ്രിട്ടീഷ് എയര്‍വേയ്‌സ്. ഡല്‍ഹിക്കും ലണ്ടനിലെ ഹീത്ത്‌റോ വിമാനത്താവളത്തിനുമിടയില്‍ 2026-ഓടെ നടത്തുന്ന 2 പ്രതിദിന സര്‍വീസുകള്‍ക്ക് പുറമേ ഒന്ന് കൂടി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
മുംബൈ-ലണ്ടന്‍ സര്‍വീസിലുണ്ടായിരുന്ന ഫസ്റ്റ് ക്യാബിന്‍ അഥവാ ഫസ്റ്റ് ക്ലാസ് വീണ്ടും പ്രാബല്യത്തിലാകും. 5 ഇന്ത്യന്‍ നഗരങ്ങളിലേക്ക് 2026-ൻ്റെ അവസാനത്തോടെ സര്‍വീസ് നടത്തുന്ന തിരഞ്ഞെടുത്ത വിമാനങ്ങളില്‍ ഏറ്റവും പുതിയ ബിസിനസ് ക്ലാസ് ക്ലബ്ബ് സ്യൂട്ട് കൂടി ഉള്‍പ്പെടുത്തുമെന്നും വിമാനകമ്പനി പ്രഖ്യാപിച്ചു.