സമൂഹമാധ്യമത്തിലൂടെ ഊബർ ഓട്ടോ ഡ്രൈവറുടെ മോശം പെരുമാറ്റം പങ്കുവച്ച മലയാളി യുവതിയോട് മാപ്പ് ചോദിച്ച് ഊബർ. യാത്രക്കാരോട് മോശമായി പെരുമാറുന്ന ഡ്രൈവർമാർക്കെതിരെ നടപടി ഉണ്ടാകുമെന്നും ഊബർ യുവതിക്ക് ഉറപ്പു നൽകി. റൈഡിനായി ബുക്ക് ചെയ്ത 303 രൂപ ഊബർ യുവതിക്ക് തിരികെ നൽകുകയും ചെയ്‌തു. യുവതി ഊബർ ആപ്പിൽ പരാതി നൽകിയിരുന്നു. ഇതിനെ തുടർന്നാണ് നടപടി.

ബംഗുളുരു കേന്ദ്രമായി പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ ആമിയാണ് ഊബറിന് പരാതി നൽകിയത്. രണ്ടു ദിവസം മുൻപാണ് ഊബർ ഓട്ടോ ഡ്രൈവറിൽ നിന്ന് ആമിക്ക് മോശം പെരുമാറ്റം നേരിടേണ്ടി വന്നത്.

ഡ്രൈവർ തന്നെ ലക്ഷ്യസ്ഥാനത്ത് ഇറക്കാൻ വിസമ്മതിച്ചുവെന്നും തന്നെ തല്ലാൻ ശ്രമിച്ചുവെന്നുമാണ് യുവതി യുടെ ആരോപണം. ഒരു വിഡിയോയിലൂടെയാണ് യുവതി തനിക്ക് നേരിട്ട ദുരനുഭവം പങ്കുവച്ചത്.
ഇതിനിടെ ബംഗളുരു പോലീസ്‌ യുവതിയെ വിളിച്ച് സംസാരിച്ചു. സംഭവത്തിൽ പോലീസിൽ പരാതി നൽകാനില്ലെന്ന് യുവതി പോലീസിനെ അറിയിച്ചു.

Related Posts