കാസർഗോഡ് ബ്ലേഡ് മാഫിയയുടെ ഭീഷണിയെ തുടർന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച ദമ്പതികൾ മരിച്ചു. കാസർഗോഡ് മഞ്ചേശ്വരം സ്വദേശികൾ ആയ അജിത്ത്, ഭാര്യ ശ്വേത എന്നിവർ ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ 11 മണിയോടെ ആണ് ഇരുവരും വിഷം കഴിച്ചത്.

അധ്യാപികയാണ് ശ്വേത. ഇവര്‍ക്ക് ഒരു മകളുണ്ട്. സഹോദരിയുടെ വീട്ടില്‍ മകളെ ഏല്‍പ്പിച്ച ശേഷം ആണ് ഇരുവരും ആത്മഹത്യ ചെയ്തത്. ഇവരെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തിയത് വൈകുന്നേരമാണ്. ഇവരെ നാട്ടുകാരും ബന്ധുക്കളും ചേര്‍ന്നാണ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്ന് പുലര്‍ച്ചെ 12.30 ഓടെ ഇവരുടെയും മരണം സ്ഥിരീകരിക്കുകയായിരുന്നു.

ഇവർക്ക് ബ്ലേഡ് മാഫിയയുടെ ശല്യം നിരന്തരമായി ഉണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു. ഇതുവരെ പൊലീസ് മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. ഇരുവരും തമ്മിൽ സാമ്പത്തിക ബാധ്യതയെ ചൊല്ലി തർക്കമുണ്ടായിരുന്നതായി പൊലീസ് പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

Related Posts