ജാതിസർവേയിലെ അനാവശ്യമായ ചോദ്യങ്ങൾ ഒഴിവാക്കണമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വളരെ വ്യക്തിപരമായ വിഷയത്തിലുള്ള ചോദ്യങ്ങൾ പാടില്ലെന്നാണ് ശിവകുമാറിന്റെ നിർദേശം.
എത്ര പശുക്കളും ആടുകളുമുണ്ട്, എത്ര വാച്ചുകളുണ്ട്, കൈവശമുള്ള ആഭരണങ്ങൾ തുടങ്ങിയ ചോദ്യങ്ങൾ ആവശ്യമില്ല. ഇത്തരത്തിലുള്ള ചോദ്യങ്ങൾ ഒഴിവാക്കി പ്രസക്തമായ വിവരങ്ങൾ മാത്രം ജനങ്ങളിൽ നിന്ന് ശേഖരിച്ചാൽ മതിയെന്നും ശിവകുമാർ നിർദേശിച്ചു.