രാജ്യത്ത് 57 പുതിയ കേന്ദ്രീയ വിദ്യാലയങ്ങൾ സ്ഥാപിക്കാൻ കേന്ദ്ര സർക്കാർ. പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സാമ്പത്തികകാര്യ മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. പദ്ധതി നടപ്പാക്കുന്നതിനായി 5,862 കോടി ചെലവാകും. നിലവിൽ കേന്ദ്രീയ വിദ്യാലയം ഇല്ലാത്ത ജില്ലകളിലാണ് പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കുക.
പുതിയ സ്കൂളുകളിൽ ഓരോന്നിലും 1,520 വിദ്യാർത്ഥികൾക്ക് പഠന സൗകര്യം ഒരുക്കും. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങളോടുകൂടിയ ക്യാമ്പസുകൾ ആയിരിക്കും ഇവ.
ആഭ്യന്തര മന്ത്രാലയം ഏഴെണ്ണം സ്പോൺസർ ചെയ്യുന്നതായിരിക്കും. 50 സ്കൂളുകൾ സംസ്ഥാന സർക്കാരുകളാണ് സ്പോൺസർ ചെയ്യുക. പദ്ധതി കുട്ടികൾക്ക് മികച്ച നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും, പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുമുള്ള വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളും വിദൂര പ്രദേശങ്ങളും ഉൾപ്പെടെ സമഗ്ര വികസനത്തിനുള്ള സർക്കാരിന്റെ പ്രതിബദ്ധതയും പ്രധാനമന്ത്രി ഉന്നയിച്ചു