കാസർഗോഡ് കുമ്പള ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പലസ്തീൻ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അവതരിപ്പിച്ച മൈം ഷോ തടസ്സപ്പെടുത്തിയ സംഭവത്തിൽ അധ്യാപകരെ സംരക്ഷിച്ച് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ (DDE) റിപ്പോർട്ട് സമർപ്പിച്ചു.

വിദ്യാർത്ഥികൾക്ക് തടസ്സപ്പെടുത്തിയ അതേ വേദിയിൽ തന്നെ മൈം ഷോ അവതരിപ്പിക്കാൻ അവസരം നൽകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ഉറപ്പു നൽകി. കലോത്സവത്തിനിടെ വിദ്യാർത്ഥികൾക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായതാണ് കലോത്സവം നിർത്തിവെക്കാൻ കാരണമായതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

മനഃപൂർവമായ ഇടപെടൽ അധ്യാപകരുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല എന്ന സൂചനയാണ് റിപ്പോർട്ടിൽ പറയുന്നത്. വിഷയത്തിൽ വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി വി. ശിവൻകുട്ടി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. തടസ്സപ്പെടുത്തിയ അതേ വേദിയിൽ വിദ്യാർത്ഥികൾക്ക് മൈം അവതരിപ്പിക്കാൻ അവസരം ഒരുക്കുമെന്നും മൈം തടയാൻ ആർക്കാണ് അധികാരമെന്ന് മന്ത്രി ചോദിച്ചു.

Related Posts