ധാക്കയിൽ ഇന്ത്യന്‍ മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍. രാജസ്ഥാനിലെ ഝലാവര്‍ സ്വദേശിനിയായ നിദാ ഖാനെ(19)യാണ് ബംഗ്ലാദേശിലെ ധാക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ധാക്കയിലെ അദ് ദിന്‍ മൊമിന്‍ മെഡിക്കല്‍ കോളേജിലെ എംബിബിഎസ് ബിരുദ വിദ്യാര്‍ഥിനി ആയിരുന്നു നിദ.

ഹോസ്റ്റല്‍ മുറിയിൽ കഴിഞ്ഞ ദിവസമാണ് നിദയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍, ഇക്കാര്യം ബംഗ്ലാദേശ് പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

നിദ പഠിച്ചിരുന്ന കോളേജ് അധികൃതര്‍ വിഷയത്തില്‍ പ്രസ്താവന പുറപ്പെടുവിക്കാത്തതിനെതിരേ പലരും ഇതിനകം വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട്. വിദേശകാര്യമന്ത്രാലയത്തോട് വിഷയത്തില്‍ ഇടപെടാന്‍ ഓള്‍ ഇന്ത്യ മെഡിക്കല്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ (എഐഎംഎസ്) അഭ്യര്‍ഥിച്ചു.

Related Posts