നിർധനരായ ഹൃദ്രോഗികൾക്ക് ആശ്വാസവുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ. 63 ലക്ഷം രൂപ വരുന്ന പദ്ധതിയിലൂടെ 50 ഓളം പേസ്മേക്കറാണ് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ വിതരണം ചെയ്യുന്നത്. തൃശ്ശൂർ ഗവൺമെന്‍റ്  മെഡിക്കൽ കോളേജിൽ നിന്ന് തിരഞ്ഞെടുത്ത  20 ഓളം നിർധനരായ രോഗികൾക്കു പദ്ധതിയുടെ ആദ്യ ഘട്ടമായി പേസ്മേക്കർ സൗജന്യമായി നൽകി.

ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ഡോ. ജോയ് ആലുക്കാസ്, ജോയ് ആലുക്കാസ് ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ് ഡയറക്ടർ, ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, ആന്‍റണി ജോസ്,  മെഡിക്കൽ കോളേജിലെ കാർഡിയോളജിസ്റ്റ് ഡോ. കരുണാദാസ്, ടി.എം.എ പ്രസിഡണ്ട് പത്മകുമാർ, ഐഎംഎ തൃശൂർ പ്രസിഡണ്ട് ഡോ. ജോസഫ് ജോർജ്, ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Related Posts