ദസറ അവധി പ്രമാണിച്ച് ബംഗളുരു – എറണാകുളം റൂട്ടിൽ സ്പെഷൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. എറണാകുളം ജങ്ഷൻ – ബംഗളുരു കൻ്റോൺമെൻ്റ് എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ (06147) എറണാകുളം ജങ്ഷനിൽനിന്ന് ഒക്ടോബർ 5ന് പുറപ്പെട്ട് 6ന് രാവിലെ 8.15ന് ബംഗളുരുവിൽ എത്തും.
ബംഗളുരു കന്റോൺമെൻ്റ് എക്‌സ്പ്രസ് സ്പെഷൽ ട്രെയിൻ (06148): ബംഗളുരുവിൽനിന്ന് ഒക്ടോബർ 6ന് രാത്രി 10.10ന് പുറപ്പെടുന്ന ട്രെയിൻ 7രാവിലെ എറണാകുളം ജങ്ഷനിലെത്തും. ഈ ട്രെയിനിന് ആലുവ, തൃശൂർ, പാലക്കാട് ജങ്ഷൻ, പൊഡനുർ ജങ്ഷൻ, തിരുപ്പൂർ, ഈറോഡ് ജങ്‌ഷൻ, സേലം ജങ്ഷൻ, ബംഗാർപേട്ട്, വൈറ്റ്ഫീൽഡ്, ബംഗാർപേട്ട്, കൃഷ്‌ണ രാജപുരം എന്നിവിടങ്ങളിൽ സ്റ്റോപ് ഉണ്ടാവും.

Related Posts