ജനങ്ങളുടെ അഭിപ്രായങ്ങളും പരാതികളും നിർദേശങ്ങളും മുഖ്യമന്ത്രിയോട് പറയുന്ന ‘മുഖ്യമന്ത്രി എന്നോടൊപ്പം’ (സിഎം വിത്ത് മീ) എന്ന പേരിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന സിറ്റിസൺ കണക്ട് സെൻ്ററിൻ്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.

വെള്ളയമ്പലത്തെ സർക്കാർ ഏറ്റെടുത്ത പഴയ എയർ ഇന്ത്യ ഓഫീസിൽ പ്രവർത്തനം ആരംഭിക്കുന്നത്. ഇന്ന് വൈകുന്നേരം 5 നാണ് സിറ്റിസൺ കണക്ട് സെൻ്റർ ഉദ്ഘാടനം. 1800-425-6789 എന്ന ടോൾഫ്രീ നമ്പരിലൂടെയാണ് ജനങ്ങൾക്ക് മുഖ്യമന്ത്രിയോട് അഭിപ്രായങ്ങളും നിർദേശങ്ങളും പരാതികളും പങ്കുവയ്ക്കാൻ കഴിയുക.

Related Posts