ഭൂട്ടാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള എസ്‍യുവി കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട് നടൻ ദുൽഖർ സൽമാൻ്റെ മറ്റൊരു വാഹനം കൂടി കണ്ടെത്തി. ചുവപ്പ് നിറത്തിലുള്ള നിസാൻ പട്രോൾ വൈ 60 മോഡൽ കൊച്ചി വെണ്ണലയിലെ ബന്ധുവിൻ്റെ ഫ്ലാറ്റിൽ നിന്നാണ് കസ്റ്റംസ് കണ്ടെത്തിയത്. നേരത്തേ രണ്ട് വാഹനങ്ങൾ ദുൽഖറിൻ്റെ എളങ്കുളത്തുള്ള വീട്ടിൽ നിന്ന് കസ്റ്റംസ് കസ്റ്റഡിയിലെടുത്തിരുന്നു.

ദുൽഖറിൻ്റെ മറ്റു വാഹനങ്ങൾ കസ്റ്റംസ് ഉദ്യോഗസ്ഥർ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തിരയുകയായിരുന്നു. നിസാൻ പട്രോൾ വൈ 60, വൈ 61 മോഡലുകൾ കണ്ടെത്താനുണ്ടെന്ന് കസ്റ്റംസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ കണ്ടെത്തിയ നിസാൻ പട്രോൾ ദുൽഖറിന്‍റേത് തന്നെയാണെന്നാണ് കസ്റ്റംസ് സംഘം പറയുന്നത്. എന്നാൽ വാഹനത്തിൻ്റെ ഉടമസ്ഥത സംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്.

Related Posts