കെ.എൻ.എസ്.എസ് മത്തിക്കരെ കരയോഗവും, യുവജന വിഭാഗം ജ്വാലയും സംയുക്തമായി സംഘടിപ്പിച്ച ജ്വാല സോക്കർ ലീഗ് സീസൺ 3 യിൽ വിജയ നഗർ കരയോഗം ചാമ്പ്യൻ ആയി. ഹരിപ്പാട് എൻ.വി.ദേവൻ മെമ്മോറിയൽ റോളിംഗ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള മത്സരം മത്തിക്കരെ എം.എസ് രാമയ്യ കല്യാണ മണ്ഡപത്തിന് സമീപം ഉള്ള ഗെയിം ചേഞ്ചർ ടർഫിൽ ആണ്‌ നടന്നത്. 12 ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരത്തിൽ രണ്ടാം സ്ഥാനം മത്തിക്കരെ ടീമും മൂന്നാം സ്ഥാനം ഹോരമാവ് കരയോഗവും നേടി.

വിജയികൾക്ക് കെ.എൻ.എസ്.എസ് ചെയർമാൻ ആർ. മനോഹര കുറുപ്പ്, ജന സെക്രട്ടറി ടി.വി.നാരായണൻ എന്നിവർ ചേർന്ന് സമ്മാനദാനം നിർവഹിച്ചു. ട്രഷറർ എൻ.വിജയകുമാർ, വൈസ് ചെയർമാൻ ജി.മോഹൻകുമാർ, ജോ.ജന.സെക്രട്ടറി സി.ജി.ഹരികുമാർ എന്നിവർ പങ്കെടുത്തു.

Related Posts