ബാറ്റര്‍മാര്‍, ബൗളര്‍മാര്‍, ഓള്‍റൗണ്ടര്‍മാര്‍ തുടങ്ങി ടി20 ഫോര്‍മാറ്റിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യയുടെ സർവാധിപത്യം. ടി20 ഫോര്‍മാറ്റിലെ എല്ലാ റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങളാണ് ഒന്നാമതുള്ളത്. മികച്ച ടീമും ഇന്ത്യ തന്നെയാണ്.

ഇന്ത്യയുടെ ഓപ്പണര്‍ അഭിഷേക് ശര്‍മ 907 റേറ്റിങ് പോയന്റോടെ ടി20 യിലെ ഒന്നാം സ്ഥാനത്താണ്. ഇംഗ്ലണ്ടിൻ്റെ ഫില്‍ സാള്‍ട്ട് രണ്ടാമതും ഇന്ത്യന്‍ താരം തിലക് വര്‍മ മൂന്നാമതുമാണ് മികച്ച ബാറ്റർമാരുടെ പട്ടികയിൽ. ഇംഗ്ലീഷ് ബാറ്റര്‍ ജോസ് ബട്ട്‌ലര്‍ റാങ്കിങ്ങില്‍ നാലാമതാണ്.

ടി20 ബൗളര്‍മാരില്‍ സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ് ഒന്നാമത്. കിവീസ് താരം ജേക്കബ് ഡഫിയാണ് റാങ്കിങ്ങില്‍ രണ്ടാമത്. ഓള്‍റൗണ്ടര്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യ ഒന്നാമതെത്തിയപ്പോൾ അഫ്‌ഗാനിസ്ഥാൻ്റെ മുഹമ്മദ് നബി രണ്ടാമതും സിംബാബ്വേ താരം സിക്കന്ദര്‍ റാസ മൂന്നാമതും സ്ഥാനം കരസ്ഥമാക്കി.

Related Posts