ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ ഏഷ്യകപ്പ് ഫൈനലിൽ പ്രവേശിച്ചു. ബംഗ്ലാദേശിനെ 41 റൺസിനാണ് ഇന്ത്യ തകർത്തത്. ഇന്ത്യ ഉയർത്തിയ 168 റൺസ് ലക്ഷ്യമിട്ടു ഇറങ്ങിയ ബംഗ്ലാദേശിനു 127 റൺസെടുക്കാനെ സാധിച്ചുള്ളൂ. ബംഗ്ലാദേശ് 19. 3 ഓവറിൽ 127 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.
ഇന്ത്യക്കു വേണ്ടി മൂന്ന് വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവ്, രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറ, വരുൺ ചക്രവർത്തി എന്നിവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഓപണർ അഭിഷേക് ശർമയുടെ അർധ സെഞ്ച്വറി മികവിൽ 168 റൺസ് കെട്ടിപ്പടുത്തു. മികച്ച തുടക്കമാണ് ഓപ്പണർമാർ ഇന്ത്യക്ക് നൽകിയത്. ശുഭമാൻ ഗിൽ 29 റൺസ് നേടി. ഹാർദിക് പാണ്ഡ്യ 38 റൺസെടുത്തു. ആറ് വിക്കറ്റുകൾ നഷ്ട്ടമായിട്ടും സഞ്ജു സാംസണിന് ബാറ്റിങ്ങിന് അവസരം ലഭിച്ചില്ല.