ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതി നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ ചന്ദർപുർ ജില്ലയിലെ നവർഗാവിൽ അനുരാഗ് അനിൽ ബൊർകാർ എന്ന 19 കാരനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഉത്തർ പ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം. 2025 നീറ്റ് യുജി പരീക്ഷയിൽ 99.99 ശതമാനം മാർക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തിൽ ദേശീയതലത്തിൽ 1475-ാം റാങ്കുമുണ്ടായിരുന്നു.
അനുരാഗിനെ മരിച്ചനിലയിൽ കണ്ടെത്തിയതിന് അടുത്തു നിന്ന് ആത്മഹത്യക്കുറിപ്പും കണ്ടെത്തി. ആത്മഹത്യക്കുറിപ്പിൽ തനിക്ക് ഡോക്ടറാകാൻ താൽപര്യമില്ലെന്നാണ് അനുരാഗ് എഴുതിയിട്ടുള്ളതെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. നവർഗാവ് പോലീസ് അന്വേഷണം ആരംഭിച്ചു.