കർണാടക നായർ സർവീസ് സൊസൈറ്റി സദാശിവ നഗർ കരയോഗം അംഗങ്ങൾക്ക് വേണ്ടി പാചക മത്സരം സംഘടിപ്പിച്ചു. കെ.എൻ.എസ്.എസ് ചെയർമാൻ ആർ.മനോഹര കുറുപ്പ് മത്സരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.എൻ.എസ്.എസ് ട്രഷറർ എൻ.വിജയകുമാർ, ജോയിൻ്റ് ജനറൽ സെക്രട്ടറി ഹരീഷ് കുമാർ, ബുള്ളറ്റിൻ ചിഫ് എഡിറ്റർ ബി.ബാലഗോപാലൻ, യുവനടി ആതിര.വി.മേനോൻ എന്നിവർ അതിഥികളായിരുന്നു. പ്രാർത്ഥനയോടും ആചാര്യ വന്ദനത്തോടും കൂടി ആരംഭിച്ച്, തിരഞ്ഞെടുത്ത മത്സരാർത്ഥിയിൽ നിന്ന് പായസം സ്വീകരിച്ചു കൊണ്ടാണ് മുഖ്യാതിഥി ചടങ്ങ് ഉദ്ഘാടനം ചെയ്തത്.
പ്രോഗ്രാം കൺവീനർ നല്ലൂർ നാരായണൻ, കരയോഗം പ്രസിഡണ്ട് ഗംഗാധരൻ നായർ, സെക്രട്ടറി വിനോദ് കുമാർ.കെ.എച്ച്, ട്രഷറർ ഗോപാലകൃഷ്ണൻ.ആർ, ബോർഡ് മെമ്പർ പത്മകുമാർ, സ്പന്ദന പ്രസിഡണ്ട് സന്ധ്യ അനിൽ, സെക്രട്ടറി അശ്വതി പ്രസാദ്, കരയോഗത്തിൻ്റെയും മഹിളാ വിഭാഗത്തിൻ്റെയും എക്സിക്യൂട്ടീവ് മെമ്പർമാർ എന്നിവർ നേതൃത്വം നൽകി. വിജയികൾക്കും പങ്കെടുത്തവർക്കും ഉള്ള സമ്മാനങ്ങൾ വിശിഷ്ടാതിഥികൾ വിതരണംചെയ്തു. അധികം വൈകാതെ തന്നെ ഇന്റർ കരയോഗം പാചകമത്സരം നടത്തുമെന്നും സംഘാടകർ അറിയിച്ചു.