ബാംഗ്ലൂർ സിറ്റി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന റെയിൽവേ മലയാളി അസോസിയേഷൻ്റെ ഓണാഘോഷം സെപ്റ്റംബർ 21ന് മജെസ്റ്റിക് കെ.പി.ടി.സി.എൽ ഹാളിൽവെച്ചു നടന്നു. കുടുംബാംഗങ്ങളുടെ വിവിധ കലാപരിപാടികളും വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരുന്നു. മത്സര പരിപാടികളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു.

ഉച്ചക്ക് ‘ഓൺസ്റ്റേജ് ജാലഹള്ളി’ അമ്പതിൽപരം കലാകാരന്മാരെ അണിനിരത്തി അവതരിപ്പിച്ച മെഗാഷോ മൂന്നര മണിക്കൂർ നീണ്ടു. നല്ലൊരു കലാപരിപാടി അവതരിപ്പിച്ച ഓൺസ്റ്റേജ് ജാലഹള്ളി പ്രവർത്തകരെ ഭാരവാഹികൾ അഭിനന്ദിച്ചു.
ഓൺസ്റ്റേജ് ജാലഹള്ളിയുടെ ആദരം സിനിമ സീരിയൽ താരങ്ങളായ മഞ്ജു കൊച്ചുമോനും മാളവിക നന്ദനും ചേർന്ന് അസോസിയേഷൻ ഭാരവാഹികൾക്ക് കൈമാറി. ദേശീയ ഗാനത്തോട് കൂടി പരിപാടികൾ അവസാനിച്ചു.