മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ ആദ്യ ദൗത്യമായ ഗഗൻയാൻ 2027 ആദ്യപാദത്തിൽ വിക്ഷേപിക്കുമെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി. നാരായണൻ പറഞ്ഞു. ഇതിനുമുന്നോടിയായുള്ള രണ്ട് പരീക്ഷണ ദൗത്യത്തിലൊന്ന് ഡിസംബറിൽ നടക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഗഗൻയാൻ ദൗത്യത്തിൻ്റെ തയ്യാറെടുപ്പുകളിൽ 85 ശതമാനത്തോളം ജോലികളും പൂർത്തിയാക്കിക്കഴിഞ്ഞതായും അദ്ദേഹം വ്യക്തമാക്കി.ബഹിരാകാശയാത്രികർക്കുപകരം മനുഷ്യ റോബോട്ടായ വ്യോമമിത്രയുമായി ഗഗൻയാൻ പേടകത്തിൻ്റെ മാതൃക വിക്ഷേപിക്കുന്ന പരീക്ഷണമാണിത്.

പ്രധാനമന്ത്രിയുമായുള്ള ചർച്ചയ്ക്ക്ശേഷം വിക്ഷേപണ തീയതികൾ പ്രഖ്യാപിക്കും. നാല് ബഹിരാകാശസഞ്ചാരികളെയാണ് ഗഗൻയാനിൽ ബഹിരാകാശത്തേക്കയക്കുന്നത്.
അടുത്തിടെ നടത്തിയ ആക്ലിയം 4 ദൗത്യത്തിലൂടെ ശുഭാംശു ശുക്ല നേടിയ അനുഭവസമ്പത്ത് ഗഗൻയാനിൻ്റെ തയ്യാറെടുപ്പുകൾക്ക് പരമാവധി ഉപയോഗപ്പെടുത്തുന്നുണ്ടെന്നും നാരായണൻ പറഞ്ഞു

വ്യോമസേനയുടെ ഗ്രൂപ്പ് ക്യാപ്‌റ്റൻ ശുഭാംശു ശുക്ലയാണ് ദൗത്യത്തിന് നേതൃത്വംനൽകുന്നത്. ഗഗൻയാനിൽ ശുഭംശു ശുക്ലയെ കൂടാതെ ഗ്രൂപ്പ് ക്യാപ്റ്റൻമാരാഷ്ട്ര പ്രശാന്ത് ബാലകൃഷ്ണൻനായർ, അജിത് കൃഷ്ണൻ, അരംഗത് പ്രതാപ് എന്നിവരാണ് യാത്രികൻ.

Related Posts