ഛത്തീസ്‌ഗഡിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു. മാവോയിസ്റ്റ് നേതാക്കളായ സത്യചന്ദ്ര റെഡ്ഡി, രാമചന്ദ്ര റെഡ്ഡി എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവസ്ഥലത്ത് നിന്ന് എകെ 47 ഉൾപ്പെടെ നിരവധി ആയുധങ്ങളും സ്ഫോടക വസ്‌തുക്കളും പിടിച്ചെടുത്തതായി സുരക്ഷാസേന പറഞ്ഞു.
രഹസ്യവിവരം കിട്ടിയതിൻ്റെ അടിസ്ഥാനത്തിൽ സുരക്ഷാസേന പരിശോധന നടത്തുന്നതിനിടെ വെടിവയ്പ്പുണ്ടാവു കയും സേന ശക്തമായി തിരിച്ചടിക്കുകയുമായിരുന്നു. മാവോയിസ്റ്റുകൾ ഒളിച്ചിരിക്കുന്നു എന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന തുടരുകയാണെന്നും സ്ഥലത്ത് കൂടുതൽ സേനയെ വിന്യസിച്ചെന്നും അധികൃതർ പറഞ്ഞു. ആക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഛത്തീസ്ഗഡ് – മഹാരാഷ്ട അതിർത്തിയിൽ സുരക്ഷശക്തമാക്കി.