തദ്ദേശ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കെ ഒരു മുന്നണിയുമായി സഹകരിച്ച് മുന്നോട്ട് പോകുമെന്ന് സി.കെ. ജാനു. ഏത് മുന്നണി എന്ന് തീരുമാനമെടുത്തിട്ടില്ലെന്ന് സി.കെ. ജാനു പറഞ്ഞു. എൻഡിഎ വിട്ടശേഷം ഇന്നലെ ചേർന്ന ആദ്യ പാർട്ടി എക്സിക്യൂട്ടീവ് യോ​ഗത്തിലാണ് മുന്നണിയുമായി സഹകരിക്കാൻ തീരുമാനമായത്. എൻഡിഎ വിട്ടതിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കവുമായി സി.കെ. ജാനുവിൻ്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ പാർട്ടി.
”ഏത് മുന്നണി എന്നത് പിന്നീട് ചർച്ചകൾക്ക് ശേഷം തീരുമാനിക്കും. ആദിവാസി ദളിത് സംഘടനകളെ കൂട്ടിച്ചേർത്ത് ഒരുമിച്ച് പോകും” ജാനു പറഞ്ഞു.

Related Posts