പാലുത്പന്നങ്ങളുടെ വില കുറച്ച് ജി.എസ്.‌ടി ഇളവിൻ്റെ ഗുണം ഇന്നുമുതൽ ഉപഭോക്താക്കളിൽ എത്തിക്കാൻ മിൽമ. വെണ്ണ, നെയ്യ്, ഐസ്ക്രീം, പനീർ, തുടങ്ങി നൂറിലധികം ഉത്പന്നങ്ങളുടെ വിലയാണ് കുറയുന്നത്. വെണ്ണ. നെയ്യ്, പനീർ എന്നിവയുടെ വിലയിൽ ഏഴ് ശതമാനം കുറവുണ്ടാകും. ഐസ്ക്രീമിന് 13 % വരെ വില കുറയും.
ഫ്ളേവേർഡ് പാലിൻ്റെ ജി. എസ്. ടി 12ൽ നിന്ന് 5 ശതമാനമാക്കി. പായസം മിക്സിൻ്റേത് 18ൽ നിന്ന് 5 ശതമാനമാക്കി. പായ്ക്ക് ചെയ്ത ജ്യൂസുകൾക്കും ഇളവുണ്ട്. ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ ജി.എസ്.ടി ഇളവുകളുടെ മുഴുവൻ നേട്ടവും ഉപഭോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് മിൽമ ചെയർമാൻ കെ എസ് മണി പറഞ്ഞു.

Related Posts