തിയേറ്ററുകളിൽ വിജയക്കുറിപ്പ് തുടരുകയാണ് ഉണ്ണി മുകന്ദൻ ചിത്രം മാർക്കോ. ഹനീഫ് അദേനി സംവിധാനം ചെയ്‌ത ചിത്രം മറ്റൊരു നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ്. ഉണ്ണി മുകുന്ദൻ്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ് ‘മാർക്കോ’. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും മാർക്കോ പുറത്തിറങ്ങിയിരുന്നു. കൊറിയയിൽ ഉൾപ്പെടെ മാർക്കോയ്ക്ക് വൻ സ്വീകാര്യത ലഭിച്ചത് മലയാള സിനിമാ ലോകത്തെ വിദേശികളും ഏറ്റെടുത്തുവെന്നതിൻ്റെ തെളിവാണ്. മറ്റ് ഭാഷകളിലും വർ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്. ആഗോള ബോക്സോഫീസിൽ സിനിമ 100 കോടി നേടിയെന്ന വാർത്തയാണ് ഉണ്ണി മുകുന്ദനും നിർമാതാക്കളായ ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റസും പങ്കുവയ്ക്കുന്നത്.

Related Posts