ചൈനയിൽ കണ്ടെത്തിയ ഹ്യൂമൻമെറ്റാന്യൂമോവൈറസ് (എച്ച്.എം.പി.വി) ബാധ ഇന്ത്യയിലും കണ്ടെത്തി. ബെംഗളൂരുവിൽ സ്വകാര്യ ആശുപത്രിയായ ബെംഗളൂരു ബാപ്റ്റിസ്റ്റ് ആശുപത്രയിൽ എട്ടുമാസം പ്രായമുള്ള കുഞ്ഞിനാണ് വൈറസ് ബാധ കണ്ടെത്തിയത്. സർക്കാർ ലാബിൽ സാമ്പിൾ പരിശോധിച്ചിട്ടില്ലെന്നും എന്നാൽ സ്വകാര്യ ആശുപത്രിയുടെ കണ്ടെത്തലിൽ സംശയിക്കേണ്ട സാഹചര്യമില്ലെന്നും കർണാടക ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. ജലദോഷത്തിന് കാരണമാകുന്ന സാധാരണ ശ്വസനസംബന്ധമായ വൈറസിനെ പോലെയാണ് മെറ്റാപ്ന്യൂമോവൈറസ്, വളരെ പ്രായമായവരിലും വളെര പ്രായം കുറഞ്ഞവരിലും ഇത് ഒരു പനി പോലുള്ള ലക്ഷണങ്ങള്‍ക്ക് കാരണമാകും’ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഡോക്ടര്‍ അതുല്‍ ഗോയല്‍ പറഞ്ഞു.

Related Posts