എക്യുമെനിക്കൽ ക്രിസ്‌ത്യൻ സെൻ്റർ വാർഷിക സമ്മേളനവും സ്ഥാപക ഡയറക്‌ടർ റവ.ഡോ.എം.എ. തോമസ് സ്‌മാരക പ്രഭാഷണവും ഇന്ന് രാവിലെ 10.30 മണിക്ക് ഇസിസി കാമ്പസിൽ നടക്കും. സമ്മേളനത്തിൽ ചെയർമാൻ ഡോ. തിയഡോഷ്യസ് മാർത്തോമാ മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും.

സുപ്രീംകോടതി അഭിഭാഷകൻ ആദിത്യ സോന്ദി ‘നവഭാരതത്തിലെ മനുഷ്യാവകാശങ്ങൾ’ എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. പുതുതായി നവീകരിച്ച ഹോസ്റ്റലുകളുടെ ഉദ്ഘാടനവും വാർഷിക പൊതുയോഗവും ഡോ. എം.എ. തോമസിൻ്റെ ഛായാചിത്ര അനാച്ഛാദനവും നടക്കുമെന്ന് ഡയറക്‌ടർ റവ. ഷാം പി. തോമസ്, ഖജാൻജി എം.ഒ.വർഗീസ് എന്നിവർ അറിയിച്ചു.

Related Posts