തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി നേമം ഷാജിറിനെതിരേ കെപിസിസി നടപടിക്കൊരുങ്ങുന്നു. രാഹുൽ മാങ്കുട്ടത്തിൽ നിയമസഭാ സമ്മേളനത്തിൻ്റെ ആദ്യദിവസം സഭയിൽ എത്തിയിരുന്നു. നാടകീയമായി രാഹുലിനെ സഭയിൽ എത്താൻ സഹായിച്ചതും കാറിൽ കൂടെയുണ്ടായിരുന്നതും നേമം ഷജീറായിരുന്നു. ഈ സാഹചര്യത്തിൽ ഷജീറിനെതിരേ കർശനമായ നടപടിയെടുക്കണമെന്നാണ് ആവശ്യം.

ഷാജിറിനെതിരേ പാർട്ടിക്കുള്ളിൽ നിന്നും പരാതികൾ വന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. പരാതികളിൽ ഭൂരിപക്ഷവും യൂത്ത് കോൺഗ്രസിനൊന്നാകെ നാണക്കേട് വരുത്തുന്ന പ്രവർത്തിയാണെന്നാണ്. കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫും യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷനുമാണ് ഷാജിറിനെതിരേ പരാതി നൽകിയിരിക്കുന്നത്. തെറ്റായ സന്ദേശം നൽകുന്നെന്നാണ് ആക്ഷേപം.

Related Posts