പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ 14 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കി. കുട്ടിയെ വലയിലാക്കിയത് ഡേറ്റിങ് ആപ്പ് ഇടപാടിലൂടെയെന്നാണ് സംശയം. സർക്കാർ ഉദ്യോഗസ്ഥനും പ്രാദേശിക രാഷ്ട്രീയ നേതാക്കളുമടക്കം പ്രതി പട്ടികയിലുണ്ട്. ഗേ ഡേറ്റിംഗ് ആപ്പ് പ്രതികളിൽ ചിലർ ഉപയോഗിച്ചതായാണ് സൂചന. സംഭവത്തിൽ വ്യാപകമായ അന്വേഷണമാണ് പൊലീസ് നടത്തുന്നത്. സംഭവത്തിൽ ആറ് പേര്‍ ചന്തേര പൊലീസിന്റെ കസ്റ്റഡിയിൽ ഉണ്ട്. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് സ്റ്റേഷൻ അടിസ്ഥാനത്തിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പൊലീസ് സ്റ്റേഷനിലേക്കും കേസ് ട്രാൻസ്ഫർ ചെയ്തിട്ടുണ്ട്.

കഴിഞ്ഞ രണ്ടു വർഷത്തിനുള്ളിൽ പലപ്പോഴായി പലയിടങ്ങളിൽ എത്തിച്ച് പീഡിപ്പിച്ചു എന്നാണ് വിദ്യാർത്ഥിയായ കുട്ടിയുടെ പരാതി. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഉള്ള 14 പേരാണ് കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ചന്തേര പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ എട്ട് പ്രതികളിൽ 6 പേർ കസ്റ്റഡിയിലുണ്ട്. നീലേശ്വരം, ചീമേനി സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസിൽ രണ്ടു വീതമാണ് പ്രതികൾ.

Related Posts