വരുന്ന ഉത്സവക്കാലത്ത് മലയാളികൾക്ക് നാട്ടിലെത്താൻ കൂടുതൽ സൗകര്യമൊരുക്കി ഇന്ത്യൻ റെയിൽവേ. അടുത്തകാലത്തു ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരത്തേക്ക് അനുവദിച്ച മൂന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിനുകൾ ഡിസംബർവരെ നീട്ടാൻ റെയിൽവേ ബോർഡ് തീരുമാനിച്ചതായി ദക്ഷിണ പശ്ചിമ റെയിൽവേ അറിയിച്ചു.

എസ്.എംവിടി ബെംഗളൂരു-തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് (0655) ആണ് ഡിസംബർവരെ നീട്ടിയ ഒരു വണ്ടി. ഇത് ഡിസംബർ 26 വരെയാണ് നീട്ടിയത്. ഒക്ടോബർ മൂന്നുവരെയാണ് നേരത്തേ അനുവദിച്ചത്. തിരിച്ച് തിരുവനന്തപുരം നോർത്ത് എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ് സ്പെഷ്യൽ ഡിസംബർ 28 വരെ നീട്ടി. സെപ്റ്റംബർ 28 വരെയായിരുന്നു നേരത്തേ അനുവദിച്ചത്.

സെപ്റ്റംബർ 15 വരെ അനുവദിച്ച എസ്.എംവിടി ബെംഗളൂരു – തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ്(06523) ഡിസംബർ 29 വരെ ഓടും. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്‌സ്പ്രസ്(06524) സെപ്റ്റംബർ 15-ന് അവസാനിക്കേണ്ടത് ഡിസംബർ 30 വരെയായി നീട്ടി.

സെപ്റ്റംബർ മൂന്നുവരെ അനുവദിച്ച എസ്.എംവിടി ബെംഗളൂരു തിരുവനന്തപുരം നോർത്ത് വീക്കിലി എക്‌സ്പ്രസ് സ്പെഷ്യൽ(06547) ഡിസംബർ 24 വരെയാക്കി. തിരിച്ചുള്ള തിരുവനന്തപുരം നോർത്ത്-എസ്എംവിടി ബെംഗളൂരു വീക്കിലി എക്സ്പ്രസ് സ്പെഷ്യൽ(06548) സെപ്റ്റംബർ നാലുവരെയായിരുന്നു ആദ്യം അനുവദിച്ചത്. ഇത് ഡിസംബർ 25 വരെയാക്കി. വണ്ടികളുടെ സമയക്രമം നിലവിലുള്ളതുപോലെ തുടരുമെന്നും ദക്ഷിണ-പശ്ചിമ റെയിൽവേ അറിയിച്ചു.

Related Posts