വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ്റെ ഈ വർഷത്തെ ഓണാഘോഷം ഷെട്ടിഹള്ളി – മേദരഹള്ളി അയ്യപ്പ സേവാ സംഘം ഓഫീസിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിച്ചു. വിശ്വകർമ്മ ഫ്രണ്ട്‌സ് അസോസിയേഷൻ കുടുംബാംഗങ്ങളുടെ കലാപരിപാടികൾ അരങ്ങേറി. ദീപ ഗോപകുമാർ, ശ്രീകുമാർ, വിജയൻ, കനക മോഹൻ എന്നിവർ കലാപരിപാടികൾക്ക് നേതൃത്വം നൽകി. ഉച്ചയ്ക്ക് ഹലോ കാറ്ററേഴ്‌സ് തയ്യാറാക്കിയ വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരുന്നു.

പ്രസിഡണ്ട് ഗംഗാധരൻ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി രാജൻ സ്വാഗതപ്രസംഗം നടത്തി. ട്രഷറർ വിജയൻ നന്ദി പറഞ്ഞു.

Related Posts