നേപ്പാളിൽ സൈന്യം ഏർപ്പെടുത്തിയിരുന്ന കർഫ്യൂ നീക്കി. കാഠ്‌മണ്ഡുവിൽ ദിവസങ്ങളായി അടഞ്ഞുകിടന്ന കടകളും ചന്തകളും മാളുകളുമൊക്കെ വീണ്ടും തുറന്നു. നേപ്പാളിൻ്റെ ചരിത്രത്തിൽ തന്നെ സ്ഥാനമുള്ള വളരെ പ്രധാനപ്പെട്ട നിയമരേഖകൾക്കു പ്രക്ഷോഭത്തിൽ സാരമായ കേടുപാടുകൾ പറ്റിയെന്നു നേപ്പാൾ സുപ്രീംകോടതി ചീഫ് ജസ്റ്റീസ് പ്രകാശ്‌മാൻ സിംഗ് പറഞ്ഞു. അടുത്തവർഷം മാർച്ച് അഞ്ചിന് നേപ്പാളിൽ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.

നേപ്പാളിലെ പ്രക്ഷോഭത്തിൽ 51 പേർ മരിച്ചെന്നാണു ഏറ്റവും പുതിയ കണക്ക്. ഇതിൽ ഒരാൾ ഇന്ത്യക്കാരിയാണ്. പ്രക്ഷോഭത്തിൽ മരിച്ച സമരക്കാരെ രക്തസാക്ഷികളായി പ്രഖ്യാപിക്കണമെന്നും ന ഷ്ടപരിഹാരം സർക്കാർ നൽകണമെന്നുമാണു ബന്ധുക്കളുടെ ആവശ്യം.

Related Posts