ഇന്ത്യയ്ക്കും പാക്കിസ്ഥാനുമിടയിൽ പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലെ സംഘർഷ സാധ്യതയിൽ ആശങ്കയറിയിച്ച് യുഎൻ. പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്, ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ എന്നിവരെ യുഎൻ സെക്രട്ടറി ജനറൽ ആൻ്റോണിയോ ഗുട്ടെറെസ് നേരിട്ട് വിളിച്ച് സംസാ രിച്ചു. പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച യുഎൻ, സംഘർഷം ഒഴിവാക്കണമെന്ന് ഇരുരാജ്യങ്ങളോടും അഭ്യർത്ഥിച്ചു.
യുഎൻ ഏത് തരത്തിലുള്ള മധ്യസ്ഥത വഹിക്കാനും ഒരുക്കമാണ്. യുദ്ധം ഒന്നിനും പരിഹാരമല്ല. ഇന്ത്യ- പാക് അതിർത്തികളിൽ വർധിച്ചുവരുന്ന ആശങ്ക അവസാനിപ്പിക്കമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ യു എൻ ആവശ്യത്തോട് ഇരു രാജ്യങ്ങളും ഇതുവരെ പ്രതികരിച്ചിട്ടില്ല.

Related Posts