പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മണിപ്പൂർ സന്ദർശിക്കും. പ്രധാനമന്ത്രിയുടെ സന്ദർശനം കണക്കിലെടുത്ത് കനത്ത മണിപ്പൂരിൽ കുനത്ത സുരക്ഷ ഏർപ്പെടുത്തി. ഇംഫാലിലും ചുരാചന്ദ്പൂരിലുമായി നടക്കുന്ന ചടങ്ങുകളിലാണ് മോദി പങ്കെടുക്കുന്നത്. മിസോറാമിൽ നിന്ന് ഹെലികോപ്ടർ മാർഗ്ഗം മോദി ചുരാചന്ദ്പൂരിൽ എത്തും. 12 മണിക്കാണ് ചുരാചന്ദ്പുരിൽ പരിപാടി. ഏഴായിരം കോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രണ്ടരയ്ക്ക് ഇംഫാലിൽ എത്തുന്ന മോദി വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കും. മണിപ്പൂരിൻ്റെ വികസനമാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
മോദിയുടെ മണിപ്പൂർ സന്ദർശനത്തിനെതിരെ ചില നിരോധിത സംഘടനകൾ രംഗത്തുവന്നിട്ടുണ്ട്. മോദിയുടെ ചടങ്ങുകൾ ബഹിഷ്കരിക്കാൻ ഈ സംഘടനകൾ ആഹ്വാനം ചെയ്തുതു.