ഈസ്റ്റ് കൾച്ചറൽ അസോസിയേഷൻ്റെ(ഇ സി എ) ഈ വർഷത്തെ ഓണാഘോഷം ഇന്നും നാളെയുമായി ഇന്ദിരാനഗർ ഇ സി എ ഹാളിൽവച്ച് വിവിധ പരിപാടികളോടെ ആഘോഷിക്കും. ഡോ. ദിവ്യ ശേഷ അയ്യർ, സിനിമാ താരം നരേൻ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും.

ഇന്നു വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനത്തോടെ ഓണാഘോഷത്തിന് തുടക്കമാവും. ഇ സി എ കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന കലാപരിപാടികൾ, ഫാഷൻ ഷോ എന്നിവ ഉണ്ടായിരിക്കും.

നാളെ രാവിലെ 7 മണിക്ക് NDK കല്യാണമണ്ഡപത്തിൽവച്ച് പൂക്കളമത്സരം ആരംഭിക്കും. 11.30 മുതൽ വിനായക കാറ്ററേർസ് എറണാകുളം തയ്യാറാക്കുന്ന വിഭവ സമൃദ്ധമായ ഓണസദ്യ ഉണ്ടായിരിക്കും. 11 മണിക്ക് ഇ സി എ മെമ്പർമാർ അവതരിപ്പിക്കുന്ന ഗാനമേള, 2 മണിക്ക് കലാമണ്ഡലം മോഹനകൃഷ്‌ണൻ അവതരിപ്പിക്കുന്ന ഓട്ടൻതുള്ളൽ – (കല്യാണ സൗഗന്ധികം), 3 മണിക്ക് സ്നേഹ ദേവാനന്ദനും ടീമും (കലാനിധി നൃത്യമന്ദിര) അവതരിപ്പിക്കുന്ന നൃത്തപരിപാടി, 5 മണിക്ക് ശിങ്കാരിമേളം എന്നിവ ഓണാഘോഷത്തിന് മാറ്റുകൂട്ടും. വൈകുന്നേരം 6.30 ന് വിനീത് ശ്രീനിവാസൻ നേതൃത്വം നൽകുന്ന സംഗീത പരിപാടി അരങ്ങേറും.

Related Posts