നവരാത്രിക്കാലത്ത് ബെംഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിൽ നിന്നും തിരിച്ചും അധിക സർവീസുകളുമായി കെഎസ്ആർടിസി. സെപ്റ്റംബർ 25 മുതൽ ഒക്ടോബർ 14 വരെയാണ് അധിക സർവീസുകൾ. ഓൺലൈൻ റിസർവേഷൻ ലഭ്യമാണ്. ഓണക്കാലത്തു റെക്കോർഡ് വരുമാന വർദ്ധനവ് നേടിയതിന്‍റെ തുടർച്ചയായാണ് സ്പെഷ്യൽ നവരാത്രി സർവീസുകൾ.

സെപ്റ്റംബർ 8 ന് ടിക്കറ്റ് വരുമാനത്തിലൂടെ 10.19 കോടി രൂപയും ടിക്കറ്റ് ഇതര വരുമാനമായി 82 ലക്ഷം രൂപയുമാണ് നേട്ടം. നവരാത്രി അവധിക്കാലത്തും കെഎസ്ആർടിസി പിന്തുടരുന്നത് മികച്ച സൗകര്യങ്ങളും അധിക സർവീസുകളുമൊരുക്കി നേട്ടമുണ്ടാക്കിയ മാതൃകയാണ്.

Related Posts