നേപ്പാളിലെ ജയിലുകളിൽ നിന്ന് കലാപം ആരംഭിച്ചതിനുശേഷം15,000 ത്തിലധികം തടവുകാർ ജയിൽ ചാടിയതായി റിപ്പോർട്ട്. മധേശ് പ്രവിശ്യയിലെ രാമേഛാപ് ജില്ലാ ജയിലിൽ സുരക്ഷാ ഉദ്യോഗസ്ഥരുമായി ഉണ്ടായ ഏറ്റുമുട്ടലിൽ 3 തടവുകാർ കൊല്ലപ്പെട്ടു. 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ജയിലുകളിലെ ഏറ്റുമുട്ടലുകളിൽ മരിച്ച തടവുകാരുടെ എണ്ണം ഇതോടെ 8 ആയി. പ്ര ക്ഷോഭകാരികൾ ഗേറ്റുകൾ തകർക്കുകയും ജയിലുകൾ ആക്രമിച്ച് തീയിടുകയും ചെയ്‌തതോടെയാണ് തടവുകൾ കൂട്ടത്തോടെ കടന്നു കളഞ്ഞത്. നേപ്പാളിൽ നിന്ന് രേഖകളില്ലാതെ ഇന്ത്യയിലേക്കു കടക്കാൻ ശ്രമിച്ച 60 പേരെ സൈന്യം പിടികൂടിയിട്ടുണ്ട്.
സൈന്യം പിടികൂടിയവരിൽ മിക്കവരും തടവുകാരാണെന്നാണു വിവരം. അതിർത്തിയിൽ സുരക്ഷയ്ക്ക് 60,000 ഉദ്യോഗസ്ഥർ ഉണ്ട്. അതേസമയം നേപ്പാളിൽ കുടുങ്ങിക്കിടന്നിരുന്ന വിനോദ സഞ്ചാരികൾ ഇന്ത്യയിലേക്കു മടങ്ങിത്തുടങ്ങി.