ബൈക്കിടിച്ച് മസ്തിഷ്ക മരണം സംഭവിച്ച യുവാവിന്‍റെ ഹൃദയം ഇനി മറ്റൊരാളിൽ തുടിക്കും. കൊല്ലം കൊട്ടാരക്കര ബഥേൽ ചരുവിള വടവോട് സ്വദേശി ഐസക് ജോർജിന്‍റെ (33) ഹൃദയം ഉൾപ്പടെയുള്ള 6 അവയങ്ങളാണ് ദാനം ചെയ്തത്. തിരുവനന്തപുരത്തു നിന്നും എയർ ആംബുലൻസിൽ എത്തിച്ച ഹൃദയം ലിസി ഹോസ്‌പിറ്റലിലേക്ക് കൊണ്ടുപോയി.

എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28 കാരനിലാണ് ആ ഹൃദയം മിടിക്കുക. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിൽ ഒരു വ്യക്കയും , രണ്ടു നേത്രപടലങ്ങൾ തിരുവനന്തപുരം സർക്കാർ റീജനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്‌താൽമോളജിയിലും , മറ്റൊരു വ്യക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലെ രോഗികൾക്കുമാണ് നൽകിയത്.

ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ നിർദേശ പ്രകാരം അവയവങ്ങൾ അതാത് ആശുപത്രികളിൽ എത്തിക്കാൻ കെ-സോട്ടോ നടപടി സ്വീകരിച്ചു. ആഭ്യന്തര വകുപ്പിൻ്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് ഹ്യദയം എറണാകുളത്ത് എത്തിച്ചത്. കെ സോട്ടോയുടെ നേത്യത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും നടന്നത്.

Related Posts