ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി എൻഡിഎ സ്ഥാനാർഥി സി.പി. രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹത്തിന് 452 വോട്ടുകളാണ് ലഭിച്ചത്. ഇന്ത്യാ മുന്നണിക്ക് വേണ്ടി മത്സരിച്ച ജസ്റ്റിസ് ബി. സദർശൻ റെഡ്ഡിക്ക് 300 വോട്ടുകളാണ് ലഭിച്ചത്.
ചന്ദ്രപുരം പൊന്നുസ്വാമി രാധാകൃഷ്ണനെന്ന സി.പി. രാധാകൃഷ്ണൻ 2003 മുതൽ 2006 വരെ തമിഴ്നാട് ബിജെപിയുടെ അധ്യക്ഷനായിരുന്നു. മുൻപ് കോയമ്പത്തൂരിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
ജാർഖണ്ഡിന്റെ ഗവർണറായി 2023 ഫെബ്രുവരി 18 മുതൽ 2024 ജൂലായ് 30 വരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കുറഞ്ഞ ദിവസങ്ങളിൽ തെലങ്കാന ഗവർണറും പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണറുമായി സേവനം ചെയ്തിട്ടുമുണ്ട്.