നേപ്പാളിലെ കാഠ്‌മണ്ഡുവിൽ സാമൂഹ്യമാധ്യമങ്ങൾ നിരോധിച്ചതിനെ തുടർന്ന് ജെൻസി നടത്തുന്ന പ്രക്ഷോഭത്തിൽ കുടുങ്ങിയവരിൽ മലയാളികളും. വിനോദസഞ്ചാരത്തിന് പോയ 40 ലധികം മലയാളികൾ നേപ്പാളിലെ ഗോശാലയിൽ കുടുങ്ങിയതായിട്ടാണ് റിപ്പോർട്ട്. കലാപകാരികൾ തെരുവുകൾ കയ്യിലെടുത്തതിനാൽ ഇവർക്ക് താമസസ്ഥലത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല.

കോഴിക്കോട്ടെ ടൂർ ഓപ്പറേറ്റർമാരാണ് ഇവരെ കൊണ്ടുപോയത്. സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. കോഴിക്കോട് നിന്നും 2 ദിവസം മുമ്പ് പുറപ്പെട്ട സംഘം ഇന്നലെ ഉച്ചയോടെ അവിടെ എത്തി. വിനോസഞ്ചാരത്തിന് പുറത്തുപോയ ഇവർക്ക് തിരികെ ഹോട്ടലിലേക്ക് എത്താൻ കഴിയുന്നില്ല. ടയറുകൾ കൂട്ടിയിട്ട് റോഡിൽ വെച്ച് കത്തിക്കുകയാണ്. നടുറോഡിലാണ് അവർ ഇപ്പോഴുള്ളത്.

ഇന്ത്യാക്കാരോട് ജാഗ്രത പാലിക്കാൻ നേരത്തേ കേന്ദ്രസർക്കാർ നേപ്പാളിലുള്ള ഇന്ത്യാക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. നേപ്പാളിലെ സ്ഥിതിഗതികൾ നിരീക്ഷിച്ചു വരികയാണെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. ഇന്ത്യൻ വിദേശകാര്യമന്ത്രാലയവും കാര്യങ്ങൾ സൂക്ഷ്‌മമായി നിരീക്ഷിച്ചു വരികയാണ്. ഇവിടെ ജോലി ചെയ്യുന്നവരും താമസിക്കുന്നവരുമായ ഇന്ത്യാക്കാരുടെ സുരക്ഷ ഉറപ്പുവരുത്താൻ എംബസിക്കും നിർദേശം നൽകി.

Related Posts