ഇന്ത്യ അടക്കമുള്ള രാജ്യങ്ങളുടെ തീരുവ വീണ്ടും ഉയർത്തുമെന്ന സൂചന നൽകി അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. ഇതിനെ നേരിടുന്നതിൻ്റെ ഭാഗമായി ബ്രിക്‌സ് രാജ്യങ്ങളുടെ വിർച്വൽ ഉച്ചകോടി ഇന്ന് നടക്കും.
യൂറോപ്യൻ യൂണിയൻ കമ്മീഷണർമാർ വ്യാപാര കരാർ ചർച്ചകൾക്കായി ഇന്ന് ഡൽഹിയിലെത്തും. ഇന്ത്യ – യൂറോപ്യൻ യൂണിയൻ കരാർ ജനുവരിയിൽ ഒപ്പുവയ്ക്കാനാണ് ആലോചന. ചർച്ചകൾ വിജയിച്ചാൽ യുറോപ്യൻ നേതാക്കളെ റിപ്പബ്ലിക് ദിന അതിഥികളായി ക്ഷണിക്കും. അതേസമയം, റഷ്യക്കെതിരെ അടുത്ത ഘട്ട ഉപരോധം ഏർപ്പെടുത്താൻ അമേരിക്കൻ ഭരണകൂടം തയാറാണെന്ന് സൂചന നൽകി യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്.